Skip to main content

ബാംഗ്ലൂര്‍ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ഉച്ചയോടെ തന്നെ ബിനീഷ് സഹോദരന്‍ ബിനോയിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബാംഗ്‌ളൂരില്‍ എത്തിയിരുന്നു. മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ബിനീഷിനെതിരായ ഇ.ഡിയുടെ നടപടി. 

2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുളള പണമിടപാടുകള്‍, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ ബീ ക്യാപിറ്റല്‍സ് ഫോറെക്‌സ് ട്രേഡിംഗ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നീ കാര്യങ്ങളിലാണ് പ്രധാനമായും ഇഡി വ്യക്തത തേടുക.