Skip to main content

സംസ്ഥാനത്ത് കൊവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് ഈ മാസം 9 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗതത്തിന് തടസ്സമുണ്ടാവില്ല.

144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. 5 പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്ക് തടസ്സമില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തേക്ക് അനാവശ്യ യാത്രകള്‍ പാടില്ല. 

മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 20 പേര്‍ക്ക് മാത്രമെ അനുമതിയുള്ളൂ. സര്‍ക്കാര്‍, മത-രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.