Skip to main content

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായ കൊവിഡ് രോഗി വീട്ടില്‍ മടങ്ങിയെത്തിയത് പുഴുവരിച്ച നിലയില്‍. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയുടെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതിയും നല്‍കി. 

ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് ഇദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചതിന് ശേഷം 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ തളര്‍ച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ബന്ധുക്കള്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി.

26ന് ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്..