Skip to main content

സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യ പ്രതി സ്വപ്‌ന സുരേഷിനെ അടുത്ത മാസം 8 വരെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ നാല് ദിവസമായി എന്‍.ഐ.എയുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന. തനിക്ക് വിയ്യൂര്‍ ജയിലില്‍ പ്രയാസമുണ്ടെന്ന് സ്വപ്‌ന അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. 

ഇന്നലെ സ്വപ്‌നയെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു.