Skip to main content

കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിക്കാണ് ഇതോടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുമായി അടുത്തിടപഴകിയ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകും.