Skip to main content

നയതന്ത്ര ബാഗേജ് വഴി യു.എ.ഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് വിതരണം ചെയ്ത സംഭവത്തില്‍ സി ആപ്റ്റില്‍ വീണ്ടും എന്‍.ഐ.എ പരിശോധന. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ വാഹനത്തിന്റെ യാത്ര രേഖകള്‍ എന്‍.ഐ.എ പരിശോധിച്ചു. വാഹനത്തിന്റെ ജി.പി.എസ് സംവിധാനവും പരിശോധിക്കും.

ചൊവ്വാഴ്ച പകല്‍ മൂന്ന് ഘട്ടങ്ങളായി എന്‍ഐഎ സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് മുന്‍ എം.ഡിയുടെയും ജീവനക്കാരുടെയും അടക്കം മൊഴി എടുത്തിരുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റിലേക്ക് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളില്‍ എത്തിച്ചത്. മന്ത്രി കെ ടി ജലീലിന്റെ നിര്‍ദേശപ്രകാരമായിരുന്നു സി ആപ്റ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത്. ഇക്കാര്യത്തില്‍ കസ്റ്റംസ് ശേഖരിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് എന്‍ഐഎ പരിശോധന.