Skip to main content

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്. പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. 

കൊവിഡ് കാലത്ത് ജീവനക്കാരില്‍ നിന്ന് പിടിച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മാസം 6 ദിവസത്തെ ശമ്പളം 5 മാസമായാണ് പിടിച്ചത്. ശമ്പളം ഇപ്പോള്‍ ലയിപ്പിക്കുമെങ്കിലും ഏപ്രിലില്‍ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ. 

വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യുമെന്ന കാര്യവും ചര്‍ച്ചയായി. എന്നാല്‍ ഇക്കാര്യത്തില്‍ കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന തീരുമാനത്തിലാണ് മന്ത്രിസഭായോഗം പിരിഞ്ഞത്. ഇതോടൊപ്പം വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാക്കി ദീര്‍ഘിപ്പിച്ചു. ഈ ഭേദഗതികളടക്കം ഓര്‍ഡിനന്‍സിന്റെ ഭാഗമാകും.