Skip to main content

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത് വനിതാ പോലീസുകാര്‍. സംഭവത്തില്‍ 6 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. സംഭവം വിവാദമായതോടെ ആറ് വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കി. 

ഒരു സമയം മൂന്ന് പേരാണ് സ്വപ്നയ്ക്കൊപ്പം ഉണ്ടാകുക. മൂന്ന് പേര്‍ ഡ്യൂട്ടി കഴിഞ്ഞ് നില്‍ക്കുകയും മറ്റ് മൂന്ന് പേര്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെല്‍ഫിയെടുത്തത്.

ആശുപത്രിയില്‍ വെച്ച് സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണില്‍ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്ന ആരോപണം നഴ്‌സുമാര്‍ നിഷേധിച്ചിരുന്നു. സ്വപ്‌ന ആശുപത്രില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിക്കുന്നുണ്ട്.