Skip to main content

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തരായി. 2346 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത രോഗബാധ 212 പേര്‍ക്കാണ്. 64 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.