Skip to main content

ലൈഫ്മിഷനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങളില്‍ കരിവാരിതേക്കാന്‍ നെറികേടിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കവെയാണ് അദ്ദേഹം വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത്. 

ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിര്‍മ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ എന്ന് മുഖ്യ മന്ത്രി ചോദിച്ചു. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്‍  ഒരു ദിവസ്സത്തെ വാര്‍ത്ത കണ്ട് വിധി കല്‍പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.