അടിയന്തര സാഹചര്യത്തില്‍ അല്ലാതെ സ്ത്രീകളെ രാത്രി ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. രാത്രി ചികില്‍സാ കേന്ദ്രത്തിലെത്തിക്കേണ്ടി വന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ആറന്മുളയില് കൊവിഡ് രോഗിയായ പെണ്‍ക്കുട്ടി ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു.