Skip to main content

പി.എസ്.സി പരീക്ഷകള്‍ ഇനി മുതല്‍ നടത്തുക രണ്ട് ഘട്ടമായി. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കാകും ഈ പരിഷ്‌കരണം ബാധകമാവുക. ആദ്യഘട്ടത്തില്‍ സ്‌ക്രീനിംഗ് നടത്തും. ഇതില്‍ വിജയിക്കുന്നവരായിരിക്കും രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുകയെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചു.

ഈ രീതിയില്‍ പരീക്ഷ നടത്തുമ്പോള്‍ രണ്ടാം ഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ക്ക് നിയമനത്തിന് യോഗ്യത ലഭിക്കുമെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു. പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്‌ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങള്‍ ഉണ്ടാകും.

നീട്ടിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും.