ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയത് പുന:പരിശോധിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഇന്ധന പ്രതിസന്ധി മറികടക്കാന്‍ കോര്‍പ്പറേഷന്‍ കംപ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി.) ഉപയോഗിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. കൊച്ചിയില്‍ സി.എന്‍.ജി. പ്ലാന്റ് സ്ഥാപിക്കാന്‍ 100 കോടി അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിച്ച മന്ത്രിതല സംഘവുമായുള്ള ചര്‍ച്ചയിലാണ് മൊയ്ലി കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.
വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി എണ്ണക്കമ്പനികള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഏകദേശം 12 രൂപയോളം അധികം നല്‍കിയാണ് കഴിഞ്ഞ മാസം മുതല്‍ കോര്‍പ്പറേഷന്‍ ഇന്ധനം വാങ്ങുന്നത്. ഇതുവഴി ഏഴു ലക്ഷത്തോളം രൂപയുടെ അധിക ചിലവാണ് പ്രതിദിനം കോര്‍പ്പറേഷനുണ്ടാകുന്നത്.