Skip to main content

മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, സബ് കളക്ടര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ കൂടാതെ കളക്ട്രേറ്റിലെ 21  ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്.

ഇരുന്നൂറിലേറെ കൊവിഡ് കേസുകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെയാണ് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചത്.