Skip to main content

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 99 പേരിലാണ് പരിശോധന നടത്തിയത്. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പല ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ജയിലിലെ എല്ലാ തടവുകാരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവിടെ വിചാരണ തടവുകാരും ശിക്ഷ അനുഭവിക്കുന്നവരുമുണ്ട്.

കഴിഞ്ഞ ദിവസം 71 വയസ്സുളള വിചാരണ തടവുകാരനെ കോവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.