Skip to main content

ജനവാസ മേഖലയില്‍ നിന്നും ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. 50 മീറ്റര്‍ ദൂരപരിധിയെന്ന തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശം. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 

സംസ്ഥാനത്തെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ദൂരപരിധി 50 മീറ്ററാണ്. ഇതില്‍ മാറ്റം വരുത്തുമ്പോള്‍ ഹരിത ട്രൈബ്യൂണല്‍ എല്ലാ കക്ഷികളുടെയും വാദം കേട്ടില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഹരിത ട്രൈബ്യൂണല്‍ വിധിയോടെ അടച്ചുപൂട്ടിയ എല്ലാ ക്വാറികള്‍ക്കും ഇതോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.

പാലക്കാട് ജില്ലയില്‍ നിന്നുള്ള പരാതിയിലാണ് സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി ഹരിത ട്രൈബ്യൂണല്‍ നിശ്ചയിച്ചത്. 200 മീറ്റര്‍ ദൂരപരിധി വേണമെന്നായിരുന്നു ഉത്തരവ്. പരിസ്ഥിതി വകുപ്പിന്റെ വാദം മാത്രമാണ് ഹരിത ട്രൈബ്യൂണല്‍ കേട്ടതെന്നായിരുന്നു ക്വാറി ഉടമകളുടെ പരാതി.