സ്വര്‍ണവില തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും വര്‍ധിച്ച് ഒടുവില്‍ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വര്‍ധനവുണ്ടായി. കിലോഗ്രാമിന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി.