Skip to main content

ചലച്ചിത്ര നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നായിരുന്നു അന്ത്യം. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനില്‍ പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതല്‍ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. 

ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്,  വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കൊടി, തനി ഒരുവന്‍, മിസ്റ്റര്‍ ലോക്കല്‍, നാടോടികള്‍ 2, വാള്‍ട്ടര്‍ അപ്പ തുടങ്ങി പതിമൂന്നോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. രാ?ഗിലേ കാശി, ജണ്ട പൈ കപ്പിരാജു എന്നവയാണ് തെലുങ്ക് ചിത്രങ്ങള്‍

ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറന്‍സികായിരുന്നു അവസാന ചിത്രം. ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി.