Skip to main content

മന്നം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ചതിന് ക്ഷേത്ര ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഈ പ്രവൃത്തി ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാരായ്മ കഴകം ജീവനക്കാരന്‍ എസ് പ്രകാശിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ ബലിക്കല്ലില്‍ കയറി നിന്ന് മാറാല തൂക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2003 മുതല്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ജീവനക്കാരനാണ് പ്രകാശ്.