സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. ജൂലായില്‍ ഇതുവരെ 3,600 രൂപയുടെ വര്‍ധനയാണ് കേരളത്തില്‍ പവന് വിലയില്‍ ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ മാത്രം 2,640 രൂപയുടെ വര്‍ധനയുണ്ടായി. ഒരു വര്‍ഷംകൊണ്ട് 13,540 രൂപ വര്‍ധിച്ചു. 2019 ജൂലായ് 28ന് പവന് വില 25,760 രൂപയായിരുന്നു.