Skip to main content

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ശിവശങ്കര്‍ രാവിലെ 10 മണിക്ക് എന്‍.ഐ.എ ഓഫീസില്‍ ഹാജരായി.

തിങ്കളാഴ്ച ഒന്‍പതര മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എയുടെ ദക്ഷിണമേഖലാ മേധാവി കെ.ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും ശിവശങ്കറിന് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല എന്നാണ് സൂചന. മറ്റ് പ്രതികളുടെ മൊഴികളും ശിവശങ്കറില്‍ നിന്ന് ലഭിച്ച മൊഴികളും തമ്മില്‍ ഒത്തുനോക്കി വ്യക്തത വരുത്തിയ ശേഷമാണ് ഇന്ന് ചോദ്യം ചെയ്യല്‍ തുടരുന്നത്.

തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എന്‍.ഐ.എ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചി പനമ്പള്ളി നഗറില്‍ എന്‍.ഐ.എ ഓഫീസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കര്‍ താമസിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്ര മുതിര്‍ന്ന ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനവുമയി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്.