സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. എന്‍.ഐ.എയുടെ കൊച്ചി ഓഫീസില്‍ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
എന്‍.ഐ.എ കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേകസംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 56 ചോദ്യങ്ങളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.