Skip to main content

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍(71), കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ റഹ്‌മാന്‍(70), ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്(71) എന്നിവരാണ് മരിച്ചത്. 

അബ്ദുള്‍ ഖാദര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ജൂലൈ 19ന് കൊവിഡ് സ്ഥിരീകരിച്ചു. 21 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ന്യൂമോണിയയും ശ്വാസതടസവും അടക്കം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രമേഹ രോഗിയുമായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് അബ്ദുള്‍ റഹ്‌മാന്‍ മരിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

വര്‍ഗീസ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ജൂലൈ 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് അന്ത്യം. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കൊവിഡ് മരണമാണ് ഇത്.