Skip to main content

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മഞ്ചേരി സ്വദേശി ഹംസദ് അബ്ദുള്‍ സലാമിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അപേക്ഷ ഇന്ന് എന്‍.ഐ.എ കോടതി പരിഗണിക്കും. ഈ മാസം 24 വരെ എന്‍.ഐ.എയുടെ കസ്റ്റഡിയിലാണ് ഇരുവരും.