Skip to main content

ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 791 പേര്‍ക്ക്. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ രോഗബാധ സംബന്ധിച്ച കണക്കുകള്‍ വിശദീകരിച്ചത്. 532 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 15 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഐ.ടി.ബി.പി, ബി.എസ്.എഫ് 1, കെ.എസ്.ഇ 7 എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11 കണ്ണൂര്‍ 9 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

133 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6, കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

24 മണിക്കൂറിനിടെ 16,642 സാമ്പിളുകള്‍ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തിലുള്ളത്. 60,124 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 285 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. 6029 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.