Skip to main content

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ബുധനാഴ്ച മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ്(73) കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് സിസ്റ്റര്‍ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ ഇവര്‍ മരിച്ചു. 

സിസ്റ്ററിന് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്ന് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുഴുപ്പിള്ളി എസ്.ഡി മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 17 പേരും ചികില്‍സിച്ച ഡോക്ടറും നഴ്‌സുമാരും നിരീക്ഷണത്തിലാണ്.