Skip to main content

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 432 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. 196 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

9 ആരോഗ്യപ്രവര്‍ത്തകര്‍, 9 ഡി.എസ്.സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശ്ശൂര്‍ 5, വയനാട് 4 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശ്ശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

24 മണിക്കൂറിനുള്ളില്‍ 16,444 സാമ്പിളുകള്‍ പരിശോധിച്ചു. 1,84,601 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 4,989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 602 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 2,60,356 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്കയച്ചു. ഇതില്‍ 7,485 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 9,553 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,880 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 

16 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.