യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്നയുമായി ആശയവിനിമയം നടത്തിയതെന്ന് കെ.ടി ജലീല്‍. റംസാന് മാസത്തിലെ ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്നയുമായി ഫോണില്‍ ബന്ധപ്പെട്ടതെന്നും ജലീല്‍ അറിയിച്ചു. സ്വപ്നയുമായി ജലീല്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.