Skip to main content

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെയുള്ള എറ്റവും കൂടിയ കണക്കാണിത്. 181 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിവരാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവര്‍ത്തകര്‍, ബി.എസ്.എഫ് 2, സി.ഐ.എസ്.എഫ് 2 എന്നിവര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്ക രോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശ്ശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. 

181 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശ്ശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍. 

24 മണിക്കൂറിനിടെ 14,227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4,376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8,930 പേര്‍ക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4454 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ആകെ 2,52,302 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 7745 സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.