സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് സന്ദീപ് നായര്‍ എന്നിവരുമായി എന്‍.ഐ.എ സംഘം കേരളത്തിലെത്തി. അല്‍പ്പം മുമ്പാണ് ഇവരുമായി എന്‍.ഐ.എ സംഘം വാളയാര്‍ അതിര്‍ത്തി കടന്നത്. ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിക്കും. മൂന്ന് വാഹനങ്ങളിലായാണ് എന്‍.ഐ.എ സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്.
വാളയാര്‍ മുതല്‍ കൊച്ചി വരെ കേരളാ പോലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കും. മൂന്ന് മണിയോടെ പ്രതികളെ കൊച്ചിയില്‍ എത്തിച്ച് മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കായി കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.