സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 141 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര് വിദേശത്ത് നിന്നും 76 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 2 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 2 ഐ.ടി.ബി.പി, 2 ബി.എസ്.എഫ്, 4 ബി.എസ്.ഇക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം 69( സമ്പര്‍ക്കം 46, ഉറവിടം അറിയാത്ത 11 കേസുകള്‍), ആലപ്പുഴ 87(51 സമ്പര്‍ക്കം), പത്തനംതിട്ട 54(25 സമ്പര്‍ക്കം), മലപ്പുറം 51(27 സമ്പര്‍ക്കം), പാലക്കാട് 48, എറണാകുളം 47( സമ്പര്‍ക്കം 30 ഉറവിടം അറിയാത്ത 5 കേസുകള്‍), തൃശ്ശൂര്‍ 29, കണ്ണൂര്‍ 19, കാസര്‍കോട് 18(സമ്പര്‍ക്കം 7, ഉറവിടം അറിയാത്ത 2 കേസുകള്‍), കൊല്ലം 18(സമ്പര്‍ക്കം 7, ഉറവിടം അറിയാത്ത 2 കേസുകള്‍), കോഴിക്കോട് 17(സമ്പര്‍ക്കം 8), കോട്ടയം 15(സമ്പര്‍ക്കം 4), വയനാട് 11, ഇടുക്കി 5 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.
തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളം 3, തൃശ്ശൂര്‍ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
12,104 സാമ്പിളുകളാണ് 24 മണിക്കൂറിനികം പരിശോധിച്ചത്. 1,82,050 പേര് നിരീക്ഷണത്തിലുണ്ട്. 3,694 പേര് ആശുപത്രികളിലുണ്ട്. ഇന്ന് മാത്രം 570 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,33,809 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6,449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്വൈസലന്സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 73,768 സാമ്പിളുകള്‍ ശേഖരിച്ചു. 66,636 സാമ്പിളുകള്‍ നെഗറ്റീവായി. ആകെ 195 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 16 പുതിയ ഹോട്ട്സ്പോട്ടുകള്‍ നിലവില്‍ വന്നു.