Skip to main content

സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. 6 മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണം ശക്തമാകുന്നതോടെയാണ് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജി.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.