Skip to main content

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മുഹമ്മദ് മരണമടയുന്നത്. 82 വയസ്സായിരുന്നു.

കഴിഞ്ഞ മാസം 29നാണ് മുഹമ്മദ് റിയാദില്‍ നിന്നെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ തുടരുന്നതിനിടെ ഒന്നാം തീയതി പനി ശക്തമായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്താര്‍ബുദ ബാധിതനായ മുഹമ്മദിനെ പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന് ന്യൂമോണിയ പിടിപെടുകയായിരുന്നു. പ്രായാധിക്യത്തോടൊപ്പം അര്‍ബുദം കൂടിയുള്ളതിനാല്‍ ആരോഗ്യനില കൂടുതല്‍ വഷളായി. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഖബറടക്കമായിരിക്കും നടത്തുക. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.