Skip to main content

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ സംസ്ഥാനത്തിന് ആശ്വാസം നല്‍കി ഏറ്റവും അധികം പേര്‍ രോഗമുക്തരായ ദിവസം കൂടിയാണിന്ന്. ചികില്‍സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പത്തനംതിട്ട 27, മലപ്പുറം 24, പാലക്കാട് 18, ആലപ്പുഴ 16, തിരുവനന്തപുരം 9, കൊല്ലം 9, കോട്ടയം 9, എറണാകുളം 9, തൃശ്ശൂര്‍ 9, കണ്ണൂര്‍ 9, ഇടുക്കി 8, കോഴിക്കോട് 7, കാസര്‍കോട് 5, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശത്ത് നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ആലപ്പുഴ 5, തിരുവനന്തപുരം 4, എറണാകുളം 4, കോട്ടയം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. 

മലപ്പുറം 57(പാലക്കാട് 1), പാലക്കാട് 53, കാസര്‍കോട് 23, തിരുവനന്തപുരം 15, കണ്ണൂര്‍ 14(കാസര്‍കോട് 8), ഇടുക്കി 13, എറണാകുളം 11 (ആലപ്പുഴ 1), തൃശ്ശൂര്‍ 8, ആലപ്പുഴ 7, കോട്ടയം 1 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.

1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2,988 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പുതുതായി മൂന്ന് ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍(കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍ 3,26,31) കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ (56,62,66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. 

3 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.