Skip to main content

യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാലും തങ്ങള്‍ യു.പി.എയുടെ ഭാഗമാണെന്നും എം.പി സ്ഥാനം രാജിവെക്കില്ലെന്നും തങ്ങളെക്കുറിച്ചുള്ള എല്‍.ഡി.എഫിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും ജോസ്.കെ മാണി. മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. കേരള കോണ്‍ഗ്രസില്‍ മുമ്പും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. ജോസഫ് മൂന്ന് ദിവസം മുമ്പ് പറഞ്ഞതാണ് യു.ഡി.എഫ് ആവര്‍ത്തിച്ചത്. എന്തെങ്കിലും കൂട്ടുകെട്ട് ഉണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍.ഡി.എഫ് പ്രതികരിക്കുമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ വ്യക്തമാക്കിയത്.