Skip to main content

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.

നേരത്തെ 5 കിലോമീറ്ററിന് 8 രൂപയായിരുന്നു ചാര്‍ജ്. ഇത് രണ്ടര കിലോമീറ്ററിന് 8 രൂപയായി വര്‍ധിപ്പിച്ചു. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്ന് 90 പൈസയായി വര്‍ധിച്ചേക്കാം. 

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. ഇത് രണ്ടും പരിശോധിച്ച ശേഷം 25% വര്‍ധനയാണ് ഗതാഗതവകുപ്പ് ശുപാര്‍ശ ചെയ്തത്. ബസ് ചാര്‍ജിലെ മാറ്റങ്ങള്‍ ഗതാഗത മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.