Skip to main content

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50ല്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത് ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

പി.എം. അബ്ദുള്‍ ഖാദറിന്റെയും കെ.എം അയിഷാബിയുടെയും മകനായ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പ്രവേശനം എസ്.എഫ്.ഐയിലൂടെ ആയിരുന്നു. ഐ.ടി സംരാഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ. ഇരുവരുടെയും രണ്ടാം വിവാഹമാണ്.