Skip to main content

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി പ്രതി ദിലീപ് ഹൈക്കോടതിയില്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നതെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. തുടരന്വേഷണത്തിന് ഒരു മാസം അനുവദിച്ചത് നീതികരിക്കാന്‍ ആകില്ല. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും ദിലീപ്.

കഴിഞ്ഞ ദിവസം കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആറുമാസത്തെ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ഒരു മാസം അനുവദിച്ചത്. ഇത് ചോദ്യം ചെയ്താണ് ദിലീപ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.