Skip to main content

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോണിനെതിരെ വാക്സിനേഷന് പ്രതിരോധമുണ്ടെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം. പനിയോ പനി ലക്ഷണമോ ഉള്ളവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുത്. കോമോര്‍ബിഡിറ്റീസ് ഉള്ളവര്‍ പനി ലക്ഷണങ്ങളുണ്ടെങ്കില്‍ കൊവിഡാണോ എന്ന് ഉറപ്പുവരുത്തണം എന്നും മന്ത്രി പറഞ്ഞു.

പത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ആ സ്ഥാപനത്തെ ഒരു ലാര്‍ജര്‍ ക്ലസ്റ്ററായി കരുതണം. പത്തിലധികം പേര്‍ക്ക് രോഗ ബാധയുള്ള അഞ്ച് ലാര്‍ജ് ക്ലസ്റ്റര്‍ ഉണ്ടെങ്കില്‍ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടണം. ജലദോഷമോ പറ്റ് പനിയോ ആണെങ്കില്‍ ഹോം ഐസൊലേഷനില്‍ ആയിരിക്കേണ്ടതാണ്. എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. ഓഫീസുകളില്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കേണ്ടതാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.