നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന. ക്രൈം ബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂര്‍ കവലയിലുള്ള വീട്ടില്‍ പരിശോധനക്ക് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന് അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍. വധഭീഷണിയുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തിങ്കളാഴ്ച വരെ അറസ്റ്റുണ്ടാകില്ല എന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.