Skip to main content

തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. 19കാരനായ അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. പേട്ട സ്വദേശിയാണ് അനീഷ് ജോര്‍ജും. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പോലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലന്‍ പോലീസിനോട് പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ ശബ്ദം കേട്ട് ഉണര്‍ന്ന അച്ഛന്‍ ലാലന്‍ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു.

മുറി തുറക്കാഞ്ഞതോടെ വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി യുവാവിനെ കുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി ലാലന്‍ തന്നെയാണ് സംഭവം അറിയിച്ചത്. യുവാവിനെ കുത്തിയെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പോലീസിനോട് പറയുകയായിരുന്നു. പോലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.