Skip to main content

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.

കടകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകള്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ കര്‍ശനമായ വാഹന പരിശോധനയടക്കം ഉണ്ടാകും.