Skip to main content

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് അന്തരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പി.ടി തോമസിന്റെ മരണം. അര്‍ബുദ രോഗബാധിതനായി പി.ടി തോമസ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരില്‍ തുടരുന്നതിനിടെയാണ് മരണം. 

തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എം.പിയായി. പരിസ്ഥിതി വിഷയങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.

മഹാരാജാസ് കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കുന്നത്. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1980 മുതല്‍ കെ.പി.സി.സി അംഗമാണ്.