Skip to main content

രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളില്‍ 7 എണ്ണവും  കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേരളത്തിലെ പത്ത് ജില്ലകളില്‍ 10 ശതമാനത്തിന് മേലെ ടിപിആര്‍ രേഖപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ മഴക്കാല രോഗങ്ങള്‍ പടരുന്നുണ്ട്. ഇതിനെതിരെ ജനങ്ങള്‍ മുന്‍കരുതലെടുക്കണം. മറ്റ് രോഗങ്ങളുടെ വ്യാപനം കൂടി വന്നാല്‍ കൊവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നത് ഗൗരവത്തോടെ കാണണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.  

വാക്‌സീന്‍ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്‌സീന്‍ സ്റ്റോക്ക് ഉടനെ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദര്‍ശിക്കാനെത്തിയ കേരളത്തിലെ ഇടത് എം.പിമാരോടാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലാണ് ഇടത് എം.പിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടത്.