Skip to main content

തലശേരി ബ്രണ്ണന്‍ കോളജ് കാലത്ത് വിദ്യാര്‍ത്ഥി നേതാവായ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന കെ സുധാകരന്റെ അവകാശവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പുറത്തുവന്നിരുന്നു. ആയിരം കോടിയിലധികം വരുന്ന മരംകൊള്ള മറക്കാനുള്ള കൗശലമാണ് ഈ വാദപ്രതിവാദങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്കു കഴിയും. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാമെന്നും കെ.സുരേന്ദ്രന്‍.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകള്‍ നാലഥിതികളെവെച്ച് ചര്‍ച്ച. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാന്‍ ഈ കൂട്ടുകെട്ടിനല്ലാതെ ആര്‍ക്കു കഴിയും. കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം....