Skip to main content

കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ചവറ തെക്കുഭാഗത്ത് കൊവിഡ് രോഗിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു പീഡനശ്രമം. ഡ്രൈവര്‍ സജിക്കുട്ടനാണ് പിടിയിലായത്. ജൂണ്‍ മൂന്നിനാണ് സംഭവം. യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

വീട്ടില്‍ ചികില്‍സയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിക്കുകയായിരുന്നു. കൊവിഡ് രോഗിക്കൊപ്പം ബന്ധുക്കള്‍ ആരെങ്കിലും വരണമെന്ന് ഡ്രൈവര്‍ സജിക്കുട്ടന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ യുവതി ആംബുലന്‍സില്‍ കയറി. രോഗിയെ സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച സമയത്ത് സജിക്കുട്ടന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. സജിക്കുട്ടന്‍ റിമാന്‍ഡിലാണ്.