Skip to main content

സോഷ്യല്‍ മീഡിയയിലൂടെ പോലീസുകാരെ അധിക്ഷേപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പ്രജിലേഷ് എന്നയാള്‍ക്കെതിരെയാണ് ചേവായൂര്‍ പോലീസ് സ്വമേധയാ കേസെടുത്തത്. പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഇയാള്‍ പരസ്യമായി ഫെയ്‌സ്ബുക്കില്‍ കമന്റിട്ടിരുന്നു.

ലോക്ഡൗണ്‍ സമയത്ത് പോലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചു ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനെതിരെയായിരുന്നു പ്രജിലേഷിന്റെ കമന്റ്. പോലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല. ഈ പോസ്റ്റ് വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.