Skip to main content

കൊവിഡ് മാനദണ്ഡം ലംഘിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ നൂറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂണിയന്‍ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് മാനദണ്ഡലം പാലിക്കാതെ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനും തിരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നല്‍കും. കൊവിഡ് മഹാമാരിയെയും മാനദണ്ഡങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്ന എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പ്രോട്ടോകോള്‍ ലംഘനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ് ചര്‍ച്ചയായി. ആ ചര്‍ച്ചയെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. ലൈബ്രറി സമുച്ചയത്തിന് മുന്‍പിലാണ് നൂറോളം വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.