Skip to main content

രാജ്യമാകെ കൊവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40,000 വരെ കടന്നേക്കാമെന്ന് സൂചന. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ അതിജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. 

സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം.