Skip to main content

ബി.ജെ.പിക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും എന്‍.ഡി.എക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ചേര്‍ത്തല നിയോജക മണ്ഡലത്തിലാണ് പ്രീതി നടേശന്റെ രംഗപ്രവേശം നടന്നിരിക്കുന്നത്. സമീപകാലത്ത് കേരളം കേട്ട നിലവാരം ഉയര്‍ന്ന ഒരു പ്രഭാഷണമായിരുന്നു ചേര്‍ത്തല എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രീതി നടേശന്‍ നടത്തിയത്. ആ പ്രഭാഷണം പല നിലക്കാണ് ശ്രദ്ധേയമായത്. പ്രീതി നടേശന്റെ പ്രസംഗം ഒരു തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗവും അതോടൊപ്പം തന്നെ നവോത്ഥാന സന്ദേശത്തിന്റെ സത്ത് ഉള്‍ക്കൊള്ളുന്ന ഒരു പ്രസംഗവുമായിരുന്നു. അതിലെല്ലാമുപരി ആദ്ധ്യാത്മിക പ്രഭാഷണം എന്ന നിലയിലും പ്രസംഗം ശ്രദ്ധിക്കപ്പെട്ടു. 

വെള്ളാപ്പള്ളി നടേശനേക്കാളും മെച്ചപ്പെട്ട പ്രസംഗമായിരുന്നു അവരുടേത്. അവര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാന നായകനായി ഉയര്‍ത്തപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍മ്മികത്വത്തിലാണ്. എന്നാല്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് നേതാവാണ്. ബി.ഡി.ജെ.എസ് ഇപ്പോള്‍ എന്‍.ഡി.എയുടെ ഘടകകക്ഷിയാണ്. അദ്ദേഹം ബി.ഡി.ജെ.എസില്‍ ചേരുന്നതിന് മുമ്പ് സി.പി.എം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 

കേരളത്തിന്റെ പ്രമുഖ വോട്ട്ബാങ്കായ ഈഴവ സമുദായത്തെ എന്‍.ഡി.എക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള മുഖ്യഘടകമായി പ്രീതി നടേശന്റെ പ്രസംഗം മാറുന്നതാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളം കാണുന്നത്. പ്രീതി നടേശന്‍ ഒരേ സമയം ചേര്‍ത്തല സ്ഥാനാര്‍ത്ഥിക്കു വേണ്ടിയും കേരളത്തിലെ മുഴുവന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ഈ പ്രസംഗം നടത്തിയതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാവാം എന്നുവേണം കരുതാന്‍. വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാന നായകനായി ഇടതുപക്ഷവുമായി കൈകോര്‍ത്തു പോകുമ്പോള്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമായി തുടരുകയാണ്. എസ്.എന്‍.ഡി.പി പ്രസ്ഥാനത്തിലുള്ള വ്യക്തികള്‍ തന്നെയാണ് ബി.ഡി.ജെ.എസിലുള്ളത് എന്നതിനാല്‍ പല തരത്തിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനില്‍ക്കുന്നത്. ഒരുപക്ഷെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും പ്രീതി നടേശന്റെ ഈ പ്രസംഗത്തിന് പിന്നില്‍ ഉണ്ടാവാം.